മൈക്കിള്‍ ജാക്‌സന്റെ പീഡന കഥകള്‍ കേട്ട് മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

0

കുട്ടികളെ മൈക്കിള്‍ ജാക്‌സണ്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പീഡന കഥകള്‍ കേട്ട് മൈക്കിള്‍ ജാക്‌സന്റെ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിനോദ വൈബ്‌സൈറ്റായ ടി.എം. ഇസഡാണ് മൈക്കിള്‍ ജാക്‌സന്റെ ഏകമകള്‍ പാരിസ് ജാക്‌സണ്‍(21) ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് വളരെ കടുത്ത ഭാഷയിലാണ് പാരിസ് പ്രതികരിച്ചത്. കള്ളം, കള്ളം, പച്ചക്കള്ളം എന്നായിരുന്നു വാര്‍ത്തയെ കുറിച്ച് പാരിസിന്റെ പ്രതികരണം. മൈക്കിള്‍ ജാക്‌സണ്‍ കുട്ടികളെ പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലുള്ള ലാവിങ് നെവര്‍ലാന്‍ഡ് എന്ന ഡോക്യുമെന്ററി പുറത്തെത്തിയതിന് പിന്നാലെ പാരിസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു പുറത്തെത്തിയ വാര്‍ത്ത.

ആത്മഹത്യ ശ്രമം നടത്തിയെന്ന വാര്‍ത്ത പാരിസ് നിഷേധിച്ചെങ്കിലും വാര്‍ത്ത പിന്‍വലിക്കാന്‍ വെബ്‌സൈറ്റ് തയ്യാറായിട്ടില്ല. ചികിത്സയ്ക്ക് ശേഷം പാരിസ് അപ്പാര്‍ട്ട്‌മെന്റില്‍ തിരികെ എത്തിയെന്ന് ചിത്രം സഹിതം വെബ്‌സൈറ്റിൽ പ്രചരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.