തിയേറ്റർ പൂരപ്പറമ്പാക്കാൻ ധ്യാനും അജുവും

0

ക്രിക്കറ്റ് താരങ്ങളായി തിയേറ്റർ പൂരപ്പറമ്പാക്കാൻ ധ്യാനും കൂട്ടരും എത്തുന്നു. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിൻ എന്ന ചിത്രത്തിലാണ് ഇരുവരും എത്തുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്.ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.
അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജനാണ് നായികാ വേഷത്തിൽ എത്തുന്നത്. ഹാരിഷ് കണാരൻ, അപ്പാനി ശരത് എന്നുവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Leave A Reply

Your email address will not be published.