ലൂ​സി​ഫ​റി​ലെ ടോ​വി​നോ​യു​ടെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു

0

പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ചിത്രംമായ ലൂ​സി​ഫ​റി​ലെ ടോ​വി​നോ തോമസിന്‍റെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ജ​തി​ൻ രാം​ദാ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ടോ​വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ കാര​ക്ട​ർ പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വി​ട്ടി​രു​ന്നു. സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഫാ​സി​ൽ, ഇ​ന്ദ്ര​ജി​ത്ത്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, വി​വേ​ക് ഒ​ബ്റോ​യി, മ​ഞ്ജു വാ​ര്യ​ർ, സാ​നി​യ അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം മാ​ർ​ച്ച് 28ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Leave A Reply

Your email address will not be published.