ഐശ്വര്യ ലക്ഷ്മിയുടെ ക്യൂട്ട് വീഡിയോ വൈറല്‍

0

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ഒരുക്കുന്ന കന്നി ചിത്രമായ ബ്രദേഴ്‌സ് ഡേ’യുടെ സ്വിച്ച് ഓണ്‍ ചടങ്ങിനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയുടെ ക്യൂട്ട് ഭാവങ്ങള്‍ ഒപ്പിയെടുത്ത ചെറു വീഡിയോ വൈറലാകുന്നു. ഫോട്ടോഗ്രാഫറായ അജ്മല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുന്നത്.ഈ വീഡിയോ പശ്ചാത്തലമാക്കി എത്തുന്ന ട്രോളുകളും വൈറലാകുന്നുണ്ട്.

നിരവധി പേരാണ് ഈ വീഡിയോ വാട്ട്‌സാപ്പുകളിലും ഇന്‍സ്റ്റാഗ്രാമിലും അടക്കം പങ്കുവെക്കുന്നത്. ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഷാജോണ്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയെ കൂടാതെ ലാല്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ തുടങ്ങിയ നടിമാരും അഭിനയിക്കുന്നുണ്ട്. ഐശ്വര്യ നായികയായി പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു.

കലൂര്‍ സെന്റ്‌ ആന്റണീസ് പള്ളി ഹാളിൽ നടന്ന പൂജ ചടങ്ങിൽ നടൻ പൃഥ്വിരാജ്, ഭാര്യ സുപ്രിയ, നടിമാരായ പ്രയാഗ മാര്‍ട്ടിൻ, ഐമ, മീരാ വാസുദേവ്, നടൻ രമേഷ് പിഷാരടി, ധര്‍മ്മജൻ ബോള്‍ഗാട്ടി, സംവിധായകൻ സിബി മലയിൽ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.