ബോളിവുഡിലേക്ക് കീര്‍ത്തി സുരേഷ്

0

മുബൈ: മലയാളത്തിലൂടെ തുടക്കം കുറിച്ച് അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യത ലഭിച്ച നടിയാണ് കീര്‍ത്തി സുരേഷ്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അഭിനയിപ്പിച്ച് ഫലിപ്പിക്കാനാവുമെന്ന് ഇതിനകം തന്നെ താരപുത്രി തെളിയിച്ചിട്ടുമുണ്ട്. തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന കീര്‍ത്തി ബോളിവുഡില്‍ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബധായി ഹോയുടെ സംവിധായകനായ അമിത് ശര്‍മ്മ ഒരുക്കുന്ന സ്‌പോര്‍ട്‌സ് ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷ് ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ അതി കായക ന്‍മാരിലൊരാളായ സൈദ് അബ്ദുള്‍ റഹീമിന്റെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നത്. 1950-63 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായിരുന്നു അദ്ദേഹം. ബോണി കപൂറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്

Leave A Reply

Your email address will not be published.