തെന്നിന്ത്യന്‍ താരം വിശാൽ വിവാഹിതനാകുന്നു

0

തെന്നിന്ത്യന്‍ താരം വിശാലിന്റെയും അനിഷ അല്ല റെഡ്ഡിയുടെയും വിവാഹനിശ്ചയം മാര്‍ച്ച് 16 ന് നടക്കും. ഹൈദരാബാദില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.
ഒരു സിനിമാ സെറ്റില്‍ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാല്‍ പ്രണയാഭ്യര്‍ഥന നടത്തുകയും അനിഷ സമ്മതം മൂളുകയും ചെയ്യുകയായിരുന്നു.
ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.

Leave A Reply

Your email address will not be published.