ഫൈനലിൽ രജിഷ വിജയൻ

0

ജൂൺ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ‌്ചവച്ച‌് പ്രേക്ഷകരുടെ പ്രിയതാരമായ രജിഷ വിജയൻ ഇനി സ‌്പോർട‌്സ‌് താരമാകും. അരുൺ പി ആർ എന്ന നവാഗത സംവിധായകന്റെ ഫൈനൽ എന്ന ചിത്രത്തിൽ കായികതാരമായാണ‌് രജിഷ എത്തുന്നത‌്. മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ‌്ജ‌ാണ‌് നായകൻ. ഏപ്രിലിൽ കട്ടപ്പനയിലും തിരുവനന്തപുരത്തുമായി ഷൂട്ടിങ‌് നടക്കും.
രണ്ടുവർഷംമുമ്പ‌് അനുരാഗ കരിക്കിൻ വെള്ളത്തിൽ ആസിഫ‌് അലിയുടെ നായികയായാണ‌് രജിഷയുടെ രംഗപ്രവേശം. ഈ സിനിമയിലെ അഭിനയത്തിന്‌ മികച്ചനടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. പിന്നീടിറങ്ങിയ ജോർജേട്ടൻസ‌് പൂരം, ഒരു സിനിമാക്കാരൻ എന്നി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അനുരാഗ കരിക്കിൻവെള്ളം പോലെ മികച്ച പ്രകടനവുമായി പിന്നീട‌് ജൂൺ എന്ന സിനിമയിലാണ‌് രജിഷയെ കണ്ടത‌്. അഹമ്മദ‌് കബീറിന്റെ കന്നി സംവിധാനസംരംഭത്തിൽ ജൂൺ എന്ന ടൈറ്റിൽ കഥാപാത്രം രജിഷ‌യുടെ കൈകളിൽ ഭദ്രമായി.
ചിത്രത്തിൽ പ്ലസ‌് ടു വിദ്യാർഥിനിയായും കോളേജ‌് വിദ്യാർഥി നിയായുംഐടി ജീവനക്കാരിയായും മൂന്ന‌ു കാലഘട്ടങ്ങളെയാണ‌് അവതരിപ്പിച്ചത‌്. ചിത്രത്തിൽ അച്ഛനായെത്തിയ ജോജു ജോസഫുമായുള്ള കെമിസ‌്ട്രി ഏറെ ശ്രദ്ധയമായി.

Leave A Reply

Your email address will not be published.