ദിലീപും അനു സിത്താരയും ഒന്നിക്കുന്ന പുതിയ ചിത്രം; ശുഭരാത്രിക്കു തുടക്കം

0

ദിലീപിനെ നായകനാക്കി വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ശുഭരാത്രി’യുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. അനു സിതാര നായികയായ ചിത്രത്തിൽ സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും.
കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ്–സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ശുഭരാത്രി. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Leave A Reply

Your email address will not be published.