പത്തൊമ്പതാം നൂറ്റാണ്ട് പുതിയ പോസ്റ്റർ പുറത്തിറങ്ങി

പത്തൊമ്പതാം നൂറ്റാണ്ട് വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ്. സിജു വിത്സൺ നായകനായി എത്തുന്ന ചിത്രത്തിൽ വബലിയ താര നിരതന്നെയുണ്ട്. സിജു ചിത്രത്തിൽ നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് എത്തുന്നത്. സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്ന് വിനയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇപ്പോൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത് സിജു ആറാട്ടുപുഴ വേലായുധ പണിക്കർ ചേകവരായി കലക്കി എന്നാണ്. നിരവധി പേർ നേരത്തെ സിജുവിനെ നായകനാക്കിതിനെതിരെ രംഗത്തെത്തിയിരുന്നു. വിനയനും ഇവയ്ക്കെല്ലാം തക്കതായ മറുപടിയുമായി എത്തിയിരുന്നു.
സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ബാഹുബലിയില്‍ പോലും നായകനെന്നും പ്രഭാസ് എന്ന നടന്‍ ആ ചിത്രത്തിനു ശേഷമാണ് സുപ്പര്‍സ്റ്റാര്‍ ആയതെന്നും വിനയന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക