'ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു, ഈ സര്‍ക്കാരിനെ എതിര്‍ക്കുന്നു'- ജാസി ബി

കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം തന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചതിനെ കുറിച്ച് ഗായകന്‍ ജാസി ബിയുടെ പ്രതികരണം. 'ഞാന്‍ എന്‍റെ ഇന്ത്യയെ സ്നേഹിക്കുന്നു, അതാണ് എന്റെ രാജ്യം. ഞാനവിടെയാണ് ജനിച്ചത്. ഞാന്‍ ദേശദ്രോഹിയല്ല. ജനങ്ങളെ വഴിതെറ്റിക്കുന്ന സർക്കാരിനെതിരാണ് ഞാന്‍"- ജാസി ബി ദ ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരത്തെ പിന്തുണച്ചതോടെ സര്‍ക്കാര്‍ തന്നെ ലക്ഷ്യം വെയ്ക്കുകയാണെന്ന് ഗായകന്‍ ജാസി ബി പറയുന്നു. "ഞാൻ പാടുന്നു. എന്നെ കുറേ പേര്‍ പിന്തുടരുന്നു. അപ്പോൾ തെറ്റിനും അനീതിക്കുമെതിരെ നിലകൊള്ളേണ്ടത് എന്റെ കടമയാണ്. ഇത് ജനാധിപത്യമാണോ? തുറന്നുപറയുന്നതിന്‍റെ പേരില്‍ ആളുകള്‍ നിശബ്ദരാക്കപ്പെടുകയാണ്"- ജാസി ബി പറഞ്ഞു.