'ആലിയുടെ ചിത്രം പങ്കുവയ്ക്കുന്നത് ഇഷ്‍ടമല്ലെന്ന് അറിയാം, ഇന്നത് ലോകം കാണട്ടെ; സുപ്രിയയോട് പൃഥ്വി

ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോന് ജന്മദിനാശംസകൾ നേർന്ന് നടൻ പൃഥ്വിരാജ്. മകള്‍ അലംകൃതയോടൊപ്പമുള്ള സുപ്രിയയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ തന്റെ കൂടെ നിന്ന സുപ്രിയ, തനിക്ക് അറിയാവുന്നവരില്‍ ഏറ്റവും ശക്തയായ പെണ്‍കുട്ടിയാണെന്നും പൃഥ്വിരാജ് പറഞ്ഞു. മകളുടെ ചിത്രം ഓണ്‍ലൈനില്‍ പങ്കുവെക്കുന്നത് ഇഷ്ടമല്ലെങ്കിലും ഇന്നൊരു ദിവസത്തേക്ക് അത് മാറ്റിവെക്കുമെന്ന് കരുതുന്നുവെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
‘ഹാപ്പി ബര്‍ത്ത്‌ഡേ ലവ്. എല്ലാ ഉയര്‍ച്ചകളിലും താഴ്ചകളിലും നീ എനിക്ക് താങ്ങായി നിന്നു. അവയെ നേരിടാന്‍ തുണയായി. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെണ്‍കുട്ടിക്ക്, ഏറ്റവും കണിശക്കാരിയായ അമ്മക്ക് (ഭാര്യക്കും), എല്ലായ്‌പ്പോഴും എനിക്ക് കരുത്താവുന്നവള്‍ക്ക്, എന്റെ ജീവിതത്തില്‍ എന്നെന്നും ഉള്ളവള്‍ക്ക്, സ്‌നേഹം, ഐ ലവ് യു.
ഇന്ന് മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാൾ കൂടിയാണ് സുപ്രിയ. 2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. അന്ന് മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന്റെ ഭാഗമായാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്.