തണ്ണീർമത്തൻ ദിനങ്ങൾ ടീം വീണ്ടും ഒന്നിക്കുന്നു

തീയറ്ററുകളി‍ൽ മധുരം വിളമ്പിയ തണ്ണീർമത്തൻ ദിനങ്ങൾ ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ സഹ എഴുത്തുക്കാരനും, ജെയ്സണിന്റെ ഏട്ടനായി വേഷമിടുകയും ചെയ്ത ഡിനോയ് പൗലോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിനോയ് തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രത്തേയും താരം അവതരിപ്പിക്കും. പ്ലാൻ ജെ സിനിമാസിന്റെ …

താൻ വെറും പന്ത്രണ്ടാം ക്ലാസാണെന്ന് പൃഥ്വിരാജ്

പൊതുവേദികളിൽ നടൻ പൃഥ്വിരാജ് നടത്തുന്ന പ്രസംഗങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അടുത്തിടെ ഒരു സ്‌കൂളിൽ പൃഥ്വിരാജ് നടത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജീൻ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ചിത്രീകരണം നടന്ന …

വില്ലനായി നിറഞ്ഞാടാൻ വിജയ് സേതുപതി

വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. കഥാപാത്രങ്ങളിൽ പുതുമ തേടുന്ന താരം ഇനി എത്താൻ പോവുന്നത് വില്ലൻ വേഷത്തിലാണ്. ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലാണ് വില്ലനായി താരം വേഷമിടുന്നത്. നവാഗതനായ ബുച്ചി ബാബു സന യാണ് ചിത്രം സംവിധാനം …

തിങ്കളാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കില്ല

മുംബൈയില്‍ തിരഞ്ഞെടുപ്പ് കണക്കിലെടുത്തു തിങ്കളാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കില്ല . മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുപുറമെ, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും, കമ്മോഡിറ്റി, മെറ്റല്‍, ബുള്ളിയന്‍ വിപണികള്‍ക്കും ഇന്ന് അവധിയാണ്. വെള്ളിയാഴ്ച സെന്‍സെക്‌സ് 336 പോയന്റും നിഫ്റ്റി 112 പോയന്റും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

പുതിയ 20 രൂപയുടെ നോട്ട് ഉടൻ പുറത്തിറങ്ങും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ 20 രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കും. പച്ചകലര്‍ന്ന മഞ്ഞ നിറത്തില്‍ മഹാത്മാഗാന്ധി സീരീസില്‍ ഉള്ള നോട്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഒപ്പോടുകൂടിയാണ് പുറത്തിറങ്ങുക . ഏപ്രില്‍ 26നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ആര്‍ബിഐ പുറത്തുവിട്ടത്. രാജ്യത്തിന്റെ പൈതൃകം …

ഷാവോമി പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നു

ഷാവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റും ഇന്ത്യൻ മാനേജിങ് ഡയറക്ടറുമായ മനുകുമാര്‍ ജെയ്ന്‍ ഷാവോമി പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നകാര്യം വെളിപ്പെടുത്തി. കൂടാതെ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ ഏറ്റവും പുതിയ പ്രൊസസര്‍ ചിപ്പുകളിലൊന്നാവും പുതിയ ഷാവോമി ഫോണുകളിലുണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു. ക്വാല്‍കോം ഈ മാസം ആദ്യം …

അക്ഷയ ത്രിതീയ: സ്വര്‍ണത്തിന് ആവശ്യകത കൂടുന്നു

മുംബൈ: അക്ഷയ ത്രിതീയ പ്രമാണിച്ച് ഇത്തവണ സ്വര്‍ണത്തിന് ആവശ്യകത കൂടുന്നു . ഈ വര്‍ഷം രണ്ടാം പകുതിയില്‍ മികച്ച നേട്ടം സ്വര്‍ണത്തില്‍നിന്ന് ലഭിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഓഹരി വിപണിയില്‍ വന്‍ ചാഞ്ചാട്ടം പ്രകടമാകുന്നതും സൂചികകള്‍ ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതും സ്വര്‍ണത്തിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നു …

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,975 രൂപയാണ് ഇന്നത്തെ വില.ഒരു പവന്‍ സ്വര്‍ണത്തിന് 23,800 രൂപയാണ്. ഏപ്രില്‍ 25 ന് ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്. …

ഓഹരി വിപണിയിൽ നേരിയ നേട്ടം

മുംബൈ: ഓഹരി സൂചികകളില്‍ സെന്‍സെക്‌സ് 14 പോയന്റ് ഉയര്‍ന്ന് 39069ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തില്‍ 11738ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 489 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത് കൂടാതെ നിഫ്റ്റി 11,700ന് മുകളിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ബിഎസ്ഇയിലെ 899 കമ്പനികളുടെ ഓഹരികള്‍ …