കനറാ ബാങ്ക് തട്ടിപ്പിന്റെ അന്വേഷണം സിബിഐക്ക് കൈമാറും

 

കനറാ ബാങ്ക് തട്ടിപ്പിന്റെ അന്വേഷണം സിബിഐക്ക് കൈമാറും

 
ലുപരപകരചക
 

പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ നിന്ന് ജീവനക്കാരൻ കോടികൾ തട്ടിയെടുത്ത കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറും. നിലവിൽ തിരുവല്ല ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സാമ്പത്തിക ക്രമക്കേട്, പ്രതിസ്ഥാനത്ത് ജീവനക്കാരൻ, മൂന്ന് കോടിയലേറെയുള്ള തട്ടിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ശുപാർശ നൽകിയത്.

മോട്ടോർ ആക്സിസ്റ്റ് ക്ലെയിം ട്രിബ്യൂണൽ ആയ മാക്ട് വഴി നിക്ഷേപിച്ച തുക പ്രതി വിജീഷ് വർഗീസ് തട്ടിയെടുത്തതായി ബാങ്ക് ശാഖയിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അക്കൗണ്ട് തുറക്കാതെ നിക്ഷേപം സ്വീകരിച്ചുവെന്ന് കാണിച്ച് എംഎസിടിക്ക് സർട്ടിഫിക്കേറ്റ് നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. കാനറ ബാങ്കും കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

From around the web

Special News
Trending Videos