എന്റെ പ്രണയം ബൈക്കുകളോട്; ഉണ്ണി മുകുന്ദൻ

0

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ഉണ്ണി മുകുന്ദന്  പ്രണയം ബൈക്കുകളോട് മാത്രമാണ്. എന്നും താരത്തിന് ബൈക്കുകളോടായിരുന്നു ഇഷ്ടം. ബൈക്ക് റൈഡുകൾ താൻ വളരെയധികം ആസ്വദിക്കാറുണ്ടെന്നും താരം ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമായിരിക്കുകയാണ്. ഡ്യുക്കാറ്റി പനഗേലിനൊപ്പവും ബൈക്കുകളുടെ ചെറുരൂപങ്ങൾക്കൊപ്പവുമുള്ള ചിത്രങ്ങളും ഉണ്ണി തന്റെ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. കൂടാതെ, പനഗേൽ ഓടിക്കുന്ന ഗംഭീരമായ വിഡിയോയും ഇക്കൂട്ടത്തിൽ പുറത്തുവിട്ടിട്ടുണ്ട്.

നേരത്തെ ബുള്ളറ്റിനോടുള്ള തന്റെ താൽപര്യം ഉണ്ണിമുകുന്ദൻ പ്രകടിപ്പിച്ചിട്ടുണ്ട്. ഉണ്ണി ആദ്യമായി സ്വന്തമാക്കിയ ബൈക്ക് ബജാജ് പൾസർ 150 ആണ്. അതിനു ശേഷം ഒരു റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടിയും ക്ലാസിക്ക് ഡസേർട്ട് സ്റ്റോമും ഉണ്ണിക്ക് സ്വന്തമായുണ്ട്.

ഇപ്പോൾ ഉണ്ണി മുകുന്ദൻ ഒരു ജാവയും ബുക്കു ചെയ്തിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളെ ഇഷ്ട്ടപ്പെടുമ്പോഴും തന്റെ ഗ്യാരേജിനെ കൂടുതൽ സുന്ദരമാക്കാൻ ഒരു ജീപ്പും ലാൻഡ് റോവറും കൂടി സ്വന്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.