വിവിഐപികൾക്ക് സുരക്ഷയൊരുക്കി അംബാസിഡർ കാർ

0

ഒരു കാലഘട്ടത്തിൽ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെ ഉപയോഗിച്ചിരുന്ന കാറായിരുന്നു അംബാസിഡർ. പുതുതലമുറയ്ക്ക് അപരിചിതമായ അംബാസിഡർ ഇന്ന് ഒരു താരമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സിഐഎസ്എഫിന്റെ 50–ാമത് റെയ്സിങ് ഡേയുടെ ഭാഗമായി നടത്തിയ മോക് ഡ്രില്ലിലാണ് അംബാസിഡർ വീണ്ടും താരമായത്.

അപകടപരമായ സന്ദർഭങ്ങളിൽ വിവിഐപികളെ എങ്ങനെ രക്ഷിക്കും എന്ന മോക് ഡ്രില്ലിലാണ് അംബാസിഡർ വീണ്ടും ഉപയോഗിച്ചത്. പ്രധാനമന്ത്രി മോദി പങ്കെടുത്ത ചടങ്ങിലാണ് മോക് ഡ്രിൽ നടന്നത്.. നാലു കാറുകളായിരുന്നു മോക് ഡ്രില്ലിനായി ഉപയോഗിച്ചത്. അതിവേഗത്തിൽ 180 ഡിഗ്രി ഡ്രിഫ്റ്റിങും വേഗത്തിലുള്ള കോർണറിങ്ങുമെല്ലാം അംബാസിഡർ കാഴ്ചവെച്ചു. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള അംബാസിഡറുകളാണ് വിഐപികൾക്ക് സഞ്ചരിക്കാൻ ഉപയോഗിക്കുന്നത്.

ബുള്ളറ്റ് പ്രൂഫ് ബോഡിയും ഗ്ലാസുകളും തുടങ്ങി അത്യാധുനി സുരക്ഷ സംവിധാനങ്ങൾ പലതുമുണ്ടാകും ഇത്തരം വാഹനങ്ങളിൽ ഏകദേശം ആറു പതിറ്റാണ്ടോളം, കൃത്യമായി പറഞ്ഞാല്‍ 56 വർഷം, ഇന്ത്യൻ നിരത്തുകളിൽ അടക്കിവാണതിനു ശേഷം 2014 ലാണ് അംബാസിഡർ വിടവാങ്ങുന്നത്. ആകർഷകമായ രൂപകൽപനയോ, മെച്ചപ്പെട്ട സാങ്കേതികവിദ്യയോ ഒന്നുമില്ലാത്ത ഈ താരം ജനഹൃദയങ്ങളെ കീഴടക്കിയതെങ്ങനെയെന്നത് അത്ഭുതമാണ്.

Leave A Reply

Your email address will not be published.