സംവരണ അട്ടിമറി ; ശ്രീചിത്രയിൽ ദേശീയ പട്ടികജാതി കമ്മീഷന് പരിശോധന തുടങ്ങി
തിരുവനന്തപുരം: സംവരണ അട്ടിമറി നടന്നുവെന്ന പരാതിയില്‍ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ദേശീയ പട്ടികജാതി കമ്മീഷന് പരിശോധന തുടങ്ങി. കമ്മീഷന് വൈസ് ചെയര്മാന് എല്‍. മുരുഗന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ശ്രീചിത്രയിലെ അഞ്ചു വര്‍ഷത്തെ നിയമനങ്ങള്‍ കമ്മീഷന് പരിശോധിക്കും. ശ്രീചിത്ര ഡയറക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയ പ്രതിനിധികളും തെളിവെടുപ്പില്‍ ഹാജരാകുന്നുണ്ട്.