കോടതിയില്‍ ആത്മഹത്യാ ശ്രമം

കൊല്ലം: ശാസ്താംകോട്ട മുന്‍സിഫ് കോടതിയില്‍ ആത്മഹത്യാശ്രമം. കൊല്ലം പെരിനാട് സ്വദേശി സുധാകരനാണ് കോടതി മുറിക്കുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ചെങ്കിലും പരിക്ക് സാരമല്ല.കേസ് പരിഗണിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് ആരോപിച്ചായിരുന്നു ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കോടതി പ്രവര്‍ത്തനം തടസപ്പെടുത്തിയതിന് സുധാകരനെതിരെ പോലീസ് കേസെടുത്തു.

Leave A Reply

Your email address will not be published.