കർഷകരുടെ വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ അലംഭാവം ഉപേക്ഷിക്കണം : റോഷി അഗസ്റ്റിൻ എം.എൽ.എ

ചെറുതോണി: കർഷകരുടെ വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ അലംഭാവം ഉപേക്ഷിച്ച് ക്ഷേമപരിപാടികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ. ആവശ്യപ്പെട്ടു. കർഷക ആത്മഹത്യ തടയുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖല തകർന്ന് അനുദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത സാഹചര്യത്തിൻ ധനകാര്യ സ്ഥാപനങ്ങൾ ജപ്തിനടപടികൾ കൂടി സ്വീകരിക്കുന്നത് കർഷകരുടെ മനോബലം തകർക്കുകയാണ്. ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ട് പോയാൽ ധനകാര്യ സ്ഥാപനങ്ങൾ ഉപരോധിച്ചുകൊണ്ട് തുടർ സമരങ്ങൾക്ക് കേരള കോൺഗ്രസ് രൂപം നൽകുമെന്ന് എം.എൽ.എ. പ്രഖ്യാപിച്ചു. കേരളകോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നീറനാംകുന്നേൽ സംസ്ഥാന സ്റ്റിയറിങ്‌ കമ്മിറ്റി അംഗം അഡ്വ. ജോസഫ് ജോൺ ജില്ലാ സെക്രട്ടറിമാരായ ജോയി കിഴക്കേപറമ്പിൽ, കുര്യാക്കോസ് ചേലമൂട്ടിൽ, ടി.ജെ. ജേക്കബ്, സിജോ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.