കഞ്ചാവുമായി മലയാളി പിടിയിൽ

കൽപ്പറ്റ: കർണാടക സ്റ്റേറ്റ് ആർടിസി ബസിൽ നിന്നും കഞ്ചാവുമായി മലയാളി യുവാവ് അറസ്റ്റിൽ.മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇരിട്ടി സ്വദേശി പെരുവംപറമ്പില്‍ കിഷോര്‍ കുമാ(26)റിനെയാണ് അറസ്റ്റ് ചെയ്‌തത്‌.എക്‌സൈസ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുത്തങ്ങ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇയാളില്‍ നിന്നും 400 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

Leave A Reply

Your email address will not be published.