വീഗാലാൻഡ് അമ്യൂസ്മെൻറ് പാർക്കിലെ അപകടം ; അന്വേഷണത്തിന് അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: വീഗാലാൻഡ് അമ്യൂസ്മെൻറ് പാർക്കിലെ റൈഡിൽ നിന്ന് വീണ് പരിക്കേറ്റ യുവാവിന് നഷ്ട പരിഹാരം നിഷേധിച്ച സംഭവത്തിൽ അഡ്വക്കേറ്റ് സി കെ കരുണാകരനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹൈക്കോടതിയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയത്.

2002ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാർക്കിലെ റൈഡില്‍നിന്നും വീണ് പരിക്കേറ്റ തൃശൂർ സ്വദേശിയായ യുവാവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.