തൊണ്ടയിൽ അഞ്ജാതവസ്തു കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

പാറശാല: കളിക്കുന്നതിനിടെ തൊണ്ടയിൽ അഞ്ജാതവസ്തു കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. കാരോട് മാറാടി പുതുവൽപുത്തൻ വീട്ടിൽ അജി–ഷൈനി ദമ്പതികളുടെ രണ്ടാമത്തെ മകൻ ജീവനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ അപകടം ഉണ്ടായത് . വീടിന് പുറത്ത് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ എന്തോ സാധനം വിഴുങ്ങുകയായിരുന്നു. ശബ്ദം കേട്ട് മാതാവ് എത്തിയപ്പോഴേക്കും ശ്വാസം കിട്ടാത്ത നിലയിലായിരുന്നു. അശുപത്രിയിൽ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചു.

Leave A Reply

Your email address will not be published.