മാസ്കിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ചെമ്പന്‍ വിനോദും , ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “മാസ്ക്”. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മുഹമ്മദും ആല്‍ബിനും ശത്രുക്കളായ കഥ എന്ന ടാഗ്‌ലൈനോടു കൂടിയ ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. സലിം കുമാറും, വിജയ രാഘവനും വ്യത്യസ്ത ഗെറ്റപ്പുകളില്‍ പോസ്റ്ററിലുണ്ട്. സലിം കുമാര്‍ ചെഗുവേര ലുക്കിലാണ്. മാമുക്കോയ, പ്രിയങ്കാ നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

 

 

 

Leave A Reply

Your email address will not be published.