മോദിക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു

ഡൽഹി : ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഏകദിന ഉപവാസ സമരം നടത്തി . മോദിയുടെ ഇന്നലത്തെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടാണ് നായിഡു സമരം നടത്തിയത് . ആന്ധ്രയ്ക്ക് നല്‍കേണ്ട പണം മോദി അംബാനിക്ക് നല്‍കിയെന്ന് പിന്തുണയുമായെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും നായിഡുവിന് പിന്തുണയുമായി എത്തി.

ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ശക്തമാക്കുകയാണ് ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പില്‍ ഇത് ഗുണം ചെയ്യുമെന്ന് അദ്ദേഹം കരുതുന്നു.ആന്ധ്രയ്ക്ക് നല്‍കിയ ഉറപ്പ് പാലിക്കാതെ ആന്ധ്രയില്‍ വന്ന് മുഖ്യമന്ത്രിയെയും ജനങ്ങളെയും അപമാനിക്കുകയാണ് മോദി ചെയ്തത്. പ്രത്യേക പദവി നല്‍കാതെ പിന്നോട്ടില്ലെന്നും ഇത് താക്കീതാണെന്നും നായിഡു പറഞ്ഞു.കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി,എല്‍ ജെ ഡി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങി വിവിധ പാര്‍ട്ടികളുടെ നേതാക്കളും സമരത്തിന് പിന്തുണയുമായി എത്തി.

Leave A Reply

Your email address will not be published.