ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് നാ​ല് സൈ​നി​ക​ർ മ​രി​ച്ചു

ഇ​സ്താം​ബു​ൾ: തു​ർ​ക്കി​യിൽ ഹെ​ലി​കോ​പ്റ്റ​ർ അപകടം.തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് നാ​ല് സൈ​നി​ക​ർ മ​രി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സംഭവിച്ചത് . ജനവാസമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്.

Leave A Reply

Your email address will not be published.