എസ്.രാജേന്ദ്രൻ എം.എൽ.എ.യെ അറസ്റ്റ് ചെയ്യണം : മഹിളാ കോൺഗ്രസ്

തൊടുപുഴ:  ദേവികുളം സബ് കളക്ടർ രേണുരാജിനെ തരംതാണ പ്രസ്താവനയിലൂടെ  അപമാനിച്ച എസ്.രാജേന്ദ്രൻ എം.എൽ.എ.യെ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉയർന്ന റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥർക്കുപോലും ഇത്തരം വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോൾ കേരളത്തിലെ സ്ത്രീസമൂഹം ഭയത്തോടെയാണ് കഴിയുന്നതെന്നും കമ്മിറ്റി വ്യകത്മാക്കി . സ്ത്രീസംരക്ഷകർ ചമയുകയും സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിനെതിരേ കേരളത്തിലെ വനിതാ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.