സൈനിക ക്യാമ്പിന് നേരെ ആക്രമണ ശ്രമം

ഉറി : ജമ്മു കാശ്മീരിൽ ഭീകരവാദികളുടെ ആക്രമണ പദ്ധതി സൈന്യം പൊളിച്ചു.ജമ്മുവിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ ഭീകരവാദികള്‍ ആസൂത്രണം ചെയ്ത ആക്രമണശ്രമം സൈന്യം പരാജയപ്പെടുത്തി. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉറിയിലെ രജര്‍വാനി ആര്‍മി യൂണിറ്റിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ക്യാംപിന് നേരെ 4 ഭീകരര്‍ പാഞ്ഞടുക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.

തുടര്‍ന്ന് സുരക്ഷാ സേന ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ചിതറിയോടിയ ഇവര്‍ സമീപത്തെ വനത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് നിഗമനം. തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.