അനധികൃത മീൻപിടുത്തം വ്യാപകമാകുന്നു

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ ജലനിരപ്പ് കുറഞ്ഞതോടെ അനധികൃത മീൻപിടുത്തം വ്യാപകമായി . അമിത വിഷമുള്ള കീടനാശിനികൾ ഉപയോഗിച്ചാണ് മീൻപിടുത്തം നടക്കുന്നത്.

മത്സ്യസമൃദ്ധി പദ്ധതി പ്രകാരം ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മീനച്ചിലാറ്റിൽ നിക്ഷേപിച്ചത് . കട്‌ല, രോഹു, കരിമീൻ, മൃഗാൾ എന്നീ ഇനങ്ങളിൽപ്പെട്ട മീനുകളെയാണ് ആറ്റിൽ നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ പ്രളയത്തിൽ കർഷകർ വളർത്തിയിരുന്ന മത്സ്യങ്ങളും കുളങ്ങൾ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് മീനച്ചിലാറ്റിലെത്തിയിരുന്നു. ഇവയെല്ലാമാണ് മീൻപിടിത്തത്തിൽ നഷ്ടമാകുന്നത്.രാസപദാർഥങ്ങൾ കലർത്തിയ മിശ്രിതം കലക്കിയാണ് മീൻപിടുത്തം നടക്കുന്നത് . രാത്രിയിൽ മിശ്രിതം വെള്ളത്തിൽ നിക്ഷേപിക്കും. ചത്തു പൊങ്ങുന്ന മീനുകളെ രാവിലെ ശേഖരിക്കും. വിഷം കലക്കി മീൻ പിടിക്കുന്നതിനാൽ ചെറുമീനുകളും ധാരാളമായി ചത്തുപൊങ്ങുകയാണ്.

Leave A Reply

Your email address will not be published.