രണ്ടുമുന്നണികൾ ഭരിച്ചിട്ടും ഈഴവ സമുദായത്തിന് യാതൊന്നും ലഭിച്ചില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

കറുകച്ചാൽ: സംസ്ഥാനത്ത് രണ്ടു മുന്നണികൾ മാറി ഭരിച്ചിട്ടും ഈഴവ സമുദായത്തിന് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു .

56-ാം നമ്പർ പത്തനാട് എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ നവതി ആഘോഷവും സർവ്വമത സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൂരിപക്ഷ സമുദായമായിട്ടും ഈഴവരെ അവഗണിക്കുന്ന നടപടിയാണ് ഇരുമുന്നണികളും ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയപാർട്ടികൾ കേരളത്തിൽ വേരുറപ്പിക്കുന്നതിന് മുൻപ് ആദ്യ കർഷക പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത് എസ്.എൻ.ഡി.പി. യോഗമാണെന്നും അത് ആരും മറക്കരുതെന്നും തുഷാർ കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പി. യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്‌ അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.