നരേന്ദ്ര മോദി ആന്ധ്രക്ക് കള്ള വാഗ്ദാനം നൽകിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രക്ക് കള്ള വാഗ്ദാനം നൽകിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആന്ധ്രക്ക് പ്രത്യേക പദവി എന്ന വാഗ്ദാനം മോദി പാലിച്ചില്ല. പ്രതിപക്ഷം അധികാരത്തിലെത്തിയാൽ പ്രത്യേക പദവി നൽകുമെന്നും രാഹുൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളനാണ്. റഫാൽ ഇടപാട് വഴി അംബാനിക്ക് 30,000 നൽകിയതിന്‍റെ കൂടുതൽ തെളിവുകൾ ദിനം പ്രതി പുറത്തുവരികയാണെന്നും രാഹുൽ പറഞ്ഞു. ഏത് സംസ്ഥാനത്ത് പോയാലും മോദി കള്ളം പറയുന്നു. മോദിക്ക് മേൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. ബിജെപിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.