യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസ് ; രണ്ടുപേർകൂടി പിടിയിൽ

പുന്നപ്ര: മത്സ്യത്തൊഴിലാളികളായ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെക്കൂടി പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര കുന്നാഞ്ഞലിയ്ക്കൽ ഷെഫീക്ക് (33), പള്ളിവെളി നൗഷാദ് (43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാളായി . പറവൂർ പുളിയ്ക്കാപ്പറമ്പ് ജിത്തു (25), പുളിയ്ക്കൽ നന്ദു (22) എന്നിവർക്കാണ് വെള്ളിയാഴ്ച വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ് .

കേസിൽ ആകെ 23 പ്രതികളാണുള്ളത്. വണ്ടാനം പാണ്ടിമുക്ക് പുതുവൽ അബ്ദുൾ വാഹിദ്(29), പുതുവൽ സിയാദ് (37) എന്നിവർ ശനിയാഴ്ച അറസ്റ്റിലായിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി. പി.വി.ബേബിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്.

Leave A Reply

Your email address will not be published.