പുതിയ രാഷ്ട്രീയത്തിൽ ഏറ്റവും ദുര്‍ബലരും പങ്കാളികൾ : പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായ ശേഷം ഉത്തര്‍പ്രദേശില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനത്തിന് മുന്നോടിയായി വോട്ടര്‍മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രിയങ്കാ ഗാന്ധിയുടെ ഫോണ്‍ സന്ദേശം.’ നമ്മള്‍ ഒരു പുതിയതരം രാഷ്ട്രീയം തുടങ്ങുകയാണ്’.ഏറ്റവും ദുര്‍ബലരായവര്‍പോലും ഇതില്‍ പങ്കാളികളായിരിക്കുമെന്നും പ്രിയങ്ക സന്ദേശത്തില്‍ പറയുന്നു.

‘ഞാന്‍ നാളെ നിങ്ങളെ കാണാനായി ലഖ്‌നൗവിലെത്തുന്നു. നമ്മള്‍ ഒരു പുതിയ തരം രാഷ്ട്രീയത്തിന് തുടക്കം കുറിക്കുമെന്ന് ഹൃദയത്തില്‍ ഞാന്‍ പ്രത്യാശിക്കുന്നു. നിങ്ങളെല്ലാവരും പങ്കാളികളാകുന്ന ഒരു രാഷ്ട്രീയമായിരിക്കുമത്. എന്റെ യുവ സുഹൃത്തുക്കളും സഹോദരിമാരും ഏറ്റവും ദുര്‍ബലരായി കാണുന്നവര്‍ പോലും ഇതില്‍ പങ്കാളികളാകും. അവരുടെ എല്ലാവരുടേയും ശബ്ദം ഉയര്‍ന്ന് കേള്‍ക്കുമെന്നും പ്രിയങ്ക ഫോണ്‍ കോളുകളിലൂടെയും കോണ്‍ഗ്രസിന്റെ ശക്തി ആപ്പിലൂടെയും അയച്ച സന്ദേശത്തില്‍ പറയുന്നു. വരൂ നമുക്ക് ഒരു പുതിയൊരു ഭാവിയും പുതിയൊരു രാഷ്ട്രീയവും പടുത്തുയര്‍ത്തണമെന്നും പ്രിയങ്ക സന്ദേശത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് പാര്‍ട്ടി ആസ്ഥാനത്തേക്ക് മൂന്ന് നേതാക്കളേയും മെഗാ റോഡ് ഷോ സംഘടിപ്പിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യക്കുമൊപ്പമാണ് പ്രിയങ്ക ഇന്ന് റോഡ്‌ഷോ നടത്തുന്നത്‌.

Leave A Reply

Your email address will not be published.