വിജയ് സൂപ്പറും പൗർണമിയുടെയും സംപ്രേഷണാവകാശം മഴവിൽ മനോരമ സ്വന്തമാക്കി

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും. ചിത്രത്തിൻറെ സംപ്രേഷണാവകാശം മഴവിൽ മനോരമ സ്വന്തമാക്കി. ചിത്രം ജനുവരി 11ന് കേരളത്തിൽ പ്രദർശനത്തിന് എത്തി. ചിത്രത്തിന് വമ്പൻ പ്രതികരണമാണ് തീയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സിദ്ധീഖ്, അജു വർഗീസ്, രൺജി പണിക്കർ, ശാന്തികൃഷ്ണ, ആർ.ജെ ജോസഫ് അന്നകുട്ടി ദോസ്, ബാലു വർഗീസ്, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സൂര്യ ഫിലിംസിന്‍റെ ബാനറിൽ എ.കെ സുനിൽ ചിത്രം നിർമിക്കുന്നു. ജിസ് ജോയുടേതാണ് തിരക്കഥ.

Leave A Reply

Your email address will not be published.