ആറംഗസംഘത്തിന്റെ വെട്ടേറ്റ് യുവാവിന് ഗുരുതരപരുക്ക്

നെടുമങ്ങാട്: ചുള്ളിമാനൂർ ജങ്‌ഷനുസമീപം കോഴിക്കട നടത്തുന്ന യുവാവിനെ ആറംഗസംഘം ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. ചുള്ളിമാനൂർ കഴക്കുന്ന് എം.ആർ.മൻസിലിൽ മുഹമ്മദ്ഷാൻ (21)നാണ് വെട്ടേറ്റത്. ശരീരമാസകലം അടിയുടെ പാടുകളും തലയിൽ വെട്ടുമേറ്റ മുഹമ്മദ്ഷാനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 8.30 തോടെയാണ് സംഭവം നടന്നത് . കോഴിക്കടയിൽ കണക്ക് നോക്കികൊണ്ടിരുന്ന മുഹമ്മദ്ഷാനും, രണ്ട് ജീവനക്കാരും അക്രമികൾ ആയുധങ്ങളുമായി കടയിലേക്ക് വരുന്നത് കണ്ട് രക്ഷപ്പെടാനായി ഇറങ്ങിയോടി. ഓട്ടത്തിനിടയിൽ വീണുപോയ മുഹമ്മദ്ഷാനെ പിന്നാലെ എത്തിയ അക്രമികൾ കമ്പികൊണ്ട് ദേഹത്ത് തലങ്ങും വിലങ്ങും അടിക്കുകയും, തലയ്ക്കു വെട്ടുകയുമായിരുന്നുവെന്ന് വലിയമല പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.