ഇറാനെതിരെ ഇന്ത്യയ്ക്ക് ജയം

ഭുവനേശ്വര്‍: ഗോള്‍ഡന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ഇറാനെ തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം.

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ 48-ാം മിനിറ്റില്‍ അഞ്ജു തമാങ് ആണ് ഗോള്‍ നേടിയത്. ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മ്യാന്‍മാര്‍ 3-0 എന്ന സ്‌കോറിന് നേപ്പാളിനെ പരാജയപ്പെടുത്തി. ഫെബ്രുവരി 11ന് നേപ്പാള്‍ ആണ് ഇന്ത്യയുടെ അടുത്ത എതിരാളി.

 

Leave A Reply

Your email address will not be published.