മകന്റെ കൊലപാതകം : മാതാവ് അറസ്റ്റിൽ

യു എസ് :ന്യൂജഴ്സിയിൽ കഴിഞ്ഞ ദിവസം കാണാതായ 23 മാസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം വീടിനു പുറത്തുള്ള യാർഡിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ മാതാവ് നക്കിറ ഗ്രൈനറിനെ (24) അറസ്റ്റ് ചെയ്തതായി ബ്രിഡജറ്റൺ പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ടു കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയതായി മാതാവ് പൊലീസിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു നക്കിറയുടെ വീടിനു പുറത്തുള്ള യാർഡിൽ നിന്നു പൊലീസ് മൃതദേഹം കണ്ടെടുത്തത്.പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.