ഒരേ വേദിയില്‍ മോഹൻലാലും മുഖ്യമന്ത്രിയും

കോട്ടയം: ബിജെപി സ്ഥാനാർഥിത്വ ചർ‌ച്ചകൾക്കിടെ ഒരേ വേദിയിലെത്തി നടൻ മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയനും. കോട്ടയത്തെ പരിപാടിയിലാണ് പിണറായി വിജയനും മോഹൻലാലും വേദി പങ്കിട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചർച്ചകൾക്കിടെ ആദ്യമായാണ് മോഹൻലാൽ ഒരു പൊതുവേദിയിലെത്തുന്നത്. സിപിഎം മുഖപത്രമായ ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ. ചടങ്ങിൽ കേന്ദ്രസർക്കാരിന്‍റെ നയങ്ങളെ നിശിതമായി വിമർശിച്ച് രാഷ്ട്രീയപ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആർഎസ്എസിനെയും ബിജെപിയും കടന്നാക്രമിച്ചു. തുടർന്ന് സംസാരിച്ച മോഹൻലാൽ പക്ഷെ രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമ‌ർശിച്ചില്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് പറഞ്ഞ് രാഷ്ട്രീയത്തിലേക്കില്ലെന്ന ചെറിയ സൂചന നൽകാനും മലയാളത്തിന്‍റെ മഹാ നടൻ മറന്നില്ല.

Leave A Reply

Your email address will not be published.