സർവ്വം താളമയത്തിൻറെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ജി വി പ്രകാശ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സർവ്വം താളമയം. ചിത്രത്തിൻറെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “ഡിങ് ഡോങ്’ എന്നുതുടങ്ങുന്ന ഗാനത്തിൻറെ വിഡിയോയാണ് പുറത്തിറങ്ങിയത്. സംഗീതത്തിന് പ്രാദാന്യം നൽകുന്ന ചിത്രം ഫെബ്രുവരി 1ന് ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന് നല്ല പ്രതികരണമാണ് തീയറ്ററിൽ നിന്ന് ലഭിക്കുന്നത്.

രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെടുമുടി വേണു, സുമേഷ്, കുമരവേൽ എന്നിവരാണ് മറ്റ് താരങ്ങൾ. മൈൻഡ് സ്ക്രീൻ സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് എ ആർ റഹ്‌മാൻ ആണ്.

 

Leave A Reply

Your email address will not be published.