ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു

മുംബൈ : വില്ലന്‍ വേഷങ്ങളിലൂടെ ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയനായ മഹേഷ് ആനന്ദ് അന്തരിച്ചു. ഗോവിന്ദയുടെ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വില്ലന്‍ വേഷങ്ങള്‍ എല്ലാം ശ്രദ്ധേയമാണ്.കൂലി നമ്പര്‍ 1, ഷെഹന്‍ഷ തുടങ്ങിയവയാണ് പ്രശസ്തമായ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. 80,90 കാലഘട്ടങ്ങളിലാണ് അദ്ദേഹം സിനിമകളില്‍ സജീവം ആയിരുന്നത്. ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം. മലയാളത്തില്‍ മോഹന്‍ലാലിന്റെ പ്രജയിലും അഭിനയിച്ചിട്ടുണ്ട്.തന്റെ വീട്ടിലാണ് അദ്ദേഹം മരണപ്പെട്ട് കണ്ടത്. മരണത്തില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.