സ്‌പോര്‍ട്‌സ് താരമായി വിജയ് സേതുപതി എത്തുന്നു

തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി സ്‌പോര്‍ട്‌സ് താരമായി എത്തുന്നു. നവാഗതനായ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വോളിബോള്‍ താരമായാണ് സേതുപതി എത്തുന്നത്. മുമ്പ് ‘വെണ്ണിലാ കബഡി കുഴു’ എന്ന ചിത്രത്തില്‍ വോളിബോള്‍ താരമായി അതിഥി വേഷത്തില്‍ താരം എത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മുഴുനീളെ സ്‌പോര്‍ട്‌സ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. താരങ്ങളെയും മറ്റ് അണിയറപ്രവര്‍ത്തകരെയും തീരുമാനിച്ചു വരുന്നു. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌ക്കരന്‍ അല്ലിരാജയാണ് ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിര്‍മാണം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Leave A Reply

Your email address will not be published.