വ്യായാമം ചെയ്യുന്നത് ഊർജം നഷ്ട്ടമാകും : ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഉയര്‍ന്ന കൊളസ്ട്രോള്‍കൊണ്ട് ബുദ്ധിമുട്ടുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഒരു വര്‍ഷം മുമ്പ് ഡോക്ടര്‍മാര്‍ പ്രത്യേക ഡയറ്റ് തയാറാക്കിനല്‍കിയിരുന്നു. പതിവായി വ്യായാമം ചെയ്യാനും നിര്‍ദേശിച്ചു. എന്നാല്‍, ട്രംപ് നിരസിക്കുകയായിരുന്നു ഇതെല്ലാം.

വ്യായാമം ചെയ്യുന്നതു പോലെ ഊര്‍ജനഷ്ടമുണ്ടാക്കുന്ന മറ്റൊന്നുമില്ലെന്നാണ് ട്രംപിന്‍െറ വാദം. ചുവന്ന മാംസംകൊണ്ടുള്ള വ്യത്യസ്ത രുചികള്‍ പരീക്ഷിക്കുന്ന ട്രംപ് ഫാസ്റ്റ്ഫുഡുകള്‍ ഓര്‍ഡര്‍ ചെയ്യാനും മറക്കാറില്ല. ഫാസ്റ്റ്ഫുഡ് പ്രേമിയായ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പട്ടിണി കിടന്ന് ശരീരം മെലിയിക്കാനും വ്യായാമം ചെയ്യാനുമില്ലെന്ന് പരസ്യമായി തന്നെ പ്രഖ്യാപിക്കാനും ജങ്ക് ഫുഡ് കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കാനും മടിക്കുന്നില്ല.

Leave A Reply

Your email address will not be published.