ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ മാതാപിതാക്കള്‍ക്ക് വിചാരണ

ഹ്യൂസ്റ്റന്‍: വളര്‍ത്തുപുത്രിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ അറസ്ററിലായ ഇന്ത്യന്‍~അമേരിക്കന്‍ ദമ്പതികള്‍ ഷിനി മാത്യൂസിനും വെസ്ലി മാത്യൂസിനും പ്രത്യേകം പ്രത്യേകം വിചാരണ നടത്തും.ഡാളസ് കൗണ്ടി കോടതി ഇക്കാര്യം അറിയിച്ചതായി ഫോക്സ്4ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2017 ഒക്ടോബര്‍ 22നാണ് വെസ്ലി~ഷിനി ദമ്പതികളുടെ ദത്തുപുത്രിയായ ഷെറിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് ഷിനി പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് നടന്ന വിശദ അന്വേഷണത്തിലാണ് ഷെറിന്‍ ശ്വാസംമുട്ടി മരിച്ചതാണെന്ന് കണ്ടെത്തുന്നത്. പാലുകുടിപ്പിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ ഒരു അനാഥാലയത്തില്‍നിന്നാണ് ഭര്‍ത്താവ് വെസ്ലി കുഞ്ഞിനെ ദത്തെടുക്കുന്നത്.

Leave A Reply

Your email address will not be published.