ബ്രിട്ടനിൽ സ്ഫോടനത്തിൽ മക്കൾ മരിച്ച മാതാപിതാക്കൾ അറസ്റ്റിൽ

യു കെ : ബ്രിട്ടനിലെ സ്റ്റഫോർ‍ഡിൽ വീട്ടിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു നാലു കുട്ടികൾ മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. മാതാപിതാക്കളായ ക്രിസ് മോൾടൻ (28), നതാലി യുണിറ്റ് (24) എന്നിവർക്കെതിരെ പൊലീസ് അനാസ്ഥ മൂലമുള്ള നരഹത്യക്കു കേസെടുത്തു.

മുറിക്കുള്ളിൽ തീ നിയന്ത്രണാതീതമായപ്പോൾ ഇരുവരും ഒന്നാം നിലയിലെ ജനാല വഴി രണ്ടു വയസുകാരിയായ ഇളയ മകൾക്കൊപ്പം രക്ഷപെടുകയായിരുന്നു. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ നതാലിയുടെയും ക്രിസിന്റെയും നില ഗുരുതരമല്ല.കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം ഉണ്ടായത്.

Leave A Reply

Your email address will not be published.