ഇന്ത്യക്ക് കനത്ത തോല്‍വി

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്കു 80 റണ്‍സിന്റെ കനത്ത തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറു വിക്കറ്റിന് 219 റണ്‍സെടുത്തപ്പോള്‍ തന്നെ കളി ഇന്ത്യ കൈവിട്ടിരുന്നു. ഇന്ത്യയുടെ പോരാട്ടം 19.2 ഓവറിൽ 139 റണ്‍സിൽ അവസാനിച്ചു. 39 റണ്‍സെടുത്ത എംഎസ് ധോണിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ശിഖര്‍ ധവാന്‍ (29), വിജയ് ശങ്കര്‍ (27), ക്രുനാല്‍ പാണ്ഡ്യ (20) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ന്യൂസിലാന്‍ഡിനായി ടിം സോത്തി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തി.

Leave A Reply

Your email address will not be published.