നേട്ടത്തോടെ ഓഹരി വിപണി

മുംബൈ: നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വ്യാപാരം തുടങ്ങി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 277 പോയിന്‍റ് ഉയര്‍ന്ന് 36,894 ല്‍ വ്യാപാരം തുടരുന്നു.ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 84 പോയിന്‍റ് ഉയര്‍ന്ന് 11,018 ല്‍ വ്യാപാരം പുരോഗമിക്കുകയാണിപ്പോള്‍. നാല് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് നിഫ്റ്റി 11,000 പോയിന്‍റിന് മുകളിലേക്ക് ഉയരുന്നത്. നിഫ്റ്റിയില്‍ ഐടി, മീഡിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Leave A Reply

Your email address will not be published.