താടി എളുപ്പം വളരാൻ മാർഗങ്ങൾ പലതുണ്ട്

ആദ്യം താടി അടിക്കടി വെട്ടുന്ന ശീലം നിർത്തണം. തല കഴുകുന്ന ഷാമ്പൂ താടി കഴുകാൻ ഉപയോഗിക്കരുത്.താടി ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല താടി എന്നും ഒരു മുതൽക്കൂട്ടാണ്. മിക്ക പുരുഷന്മാര്‍ക്കും താടി ഇഷ്ടമാണ് താനും. പക്ഷേ അത് ജനിതകമായി കിട്ടുന്ന ഒന്ന് മാത്രമായതിനാൽ വേറൊന്നും ചെയ്യാൻ സാധിക്കില്ലല്ലോ എന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഉള്ള താടിയെ വൃത്തിയായി സംരക്ഷിക്കുകയും വളരാൻ അനുവദിക്കുകയും വൃത്തിയായി നിലനിര്‍ത്തുകയും ചെയ്താൽ ഒരു പരിധിവരെ താടി പ്രണയം സാക്ഷാത്കരിക്കപ്പെടും എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.

താടി വളരാൻ കേവലം അഞ്ച് കാര്യങ്ങൾ മാത്രം കൃത്യമായി ശ്രദ്ധിച്ചാൽ മതിയാകും. ആ കാര്യങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം. എത്രത്തോളം ട്രിം ചെയ്തും വടിച്ചും നിർത്തുന്നുവോ അത്രത്തോളം വേഗത്തിൽ താടി വളരുമെന്നതാണ് യാഥാര്‍ത്ഥ്യം, എന്നാണ് പലരും താടി വളരുമ്പോൾ മുതൽ കേട്ടിട്ടുള്ളത്. എന്നാൽ അതിലൊരു ചുക്കുമില്ല!. താടിയെ വളരാൻ അനുവദിച്ചാൽ മാത്രമേ അതിന് കരുത്തുണ്ടാകൂ എന്നതാണ് വസ്തുത.

നിങ്ങൾ മുടിയ്ക്ക് ഉപയോഗിക്കുന്ന ഷാമ്പു തന്നെ താടി കഴുകാനും ഉപയോഗിക്കാറുണ്ടോ. അത് താടിയിലെ പ്രകൃതിദത്തമായ എണ്ണമയം ഇല്ലാതെയാക്കും. രോമങ്ങൾ വരണ്ടുണങ്ങും. ഇത് താടിയുടെ വള‍ര്‍ച്ചയെ മുരടിപ്പിക്കും.

സോപ്പോ ഷാമ്പൂവോ ഉപയോഗിക്കാതെ ബിയേര്‍ഡ് വാഷോ ബിയേര്‍ഡ് ഷാമ്പൂവോ ഉപയോഗിച്ച് മാത്രം നിങ്ങളുടെ താടി ഇടയ്ക്കിടെ വൃത്തിയാക്കുക. താടിയുടെ തോതും നീളവും അനുസരിച്ച് ബിയേര്‍ഡ് വാഷ് ചെയ്യുന്ന ഇടവേളകളിൽ വ്യത്യാസമുണ്ടാകണം. ഇടവിട്ട ദിവസങ്ങളിലോ മൂന്നു ദിവസങ്ങളിലൊരിക്കലോ താടി വൃത്തിയാക്കിയാൽ മതിയാകും. മണ്ണിൽ കിടന്നുരുണ്ട് ചെളി പുരണ്ടാലോ ഭക്ഷണ പദാ‍ര്‍ത്ഥങ്ങൾ താടിയിൽ വീണാലോ കഴുകാൻ മടിക്കേണ്ട.

Leave A Reply

Your email address will not be published.