റാഫേല്‍ നദാല്‍ വിവാഹിതനാകുന്നു

ടെന്നീസ് സൂപ്പര്‍താരം റാഫേല്‍ നദാല്‍ വിവാഹിതനാകുന്നു. പതിനാലുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകി മേരി ഫ്രാന്‍സിസ്‌ക പെരെല്ലോയാണ് നദാലിന്റെ വധു. ബാങ്കിങ് മേഖലയിലായിരുന്നു ജോലി. ഇപ്പോള്‍ പൂര്‍ണസമയം നദാലിന്റെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ഇരുവരും പൊതുമധ്യത്തില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നദാല്‍ ദ്യോക്കോവിച്ച് പോരാട്ടം കാണാന്‍ മേരി എത്തിയിരുന്നു. വിവാഹ തീയതി ഇതുവരെ പ്രഖാപിച്ചിട്ടില്ല.

Leave A Reply

Your email address will not be published.