ഇട തൂര്‍ന്ന മുടിക്കായി ഇവ കഴിക്കൂ

നല്ല ഇട തൂര്‍ന്ന മുടി ആഗ്രഹിക്കാത്തവരാരുമുണ്ടാവില്ല. നല്ല മുടി മികച്ച ശാരീരിക മാനസിക ആരോഗ്യത്തിൻ്റെ ലക്ഷണം കൂടിയാണ്. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ഭക്ഷണ ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ നല്ല മുടിയും നിങ്ങളുടെ സ്വന്തമാവും…മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ ചിലതിവയാണ്.

ഇലക്കറികൾ – മുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ഇലക്കറികളിലുണ്ട്. ദിവസവും 150 ഗ്രാം വീതം ഇലക്കറികള്‍ കഴിക്കുന്നവര്‍ക്ക് മുടികൊഴിച്ചില്‍ മറ്റുളളവരെ അപേക്ഷിച്ച് കുറവായിരിക്കും
മാംസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, എന്നിവ ഇലക്കറികളിൽ ധാരാളമുണ്ട്

റാഗി – ഇരുമ്പ്, കാത്സ്യം, നാരുകൾ തുടങ്ങിയവയുടെ കലവറയായ റാഗി ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാല്‍ മുടി കൊഴിച്ചില്‍ ഒരു പരിധിവരെ തടയാം.

മധുരക്കിഴങ്ങ് – തലയോട്ടിയിലെ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്ന ബീറ്റാ കരോട്ടിന്‍ മധുരക്കിഴങ്ങില്‍ ധാരാളമുണ്ട്.

മത്സ്യം – മുടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും അയഡിന്‍റെയും ഉറവിടമാണ് മത്സ്യം .ധാരാളം മത്സ്യം കഴിക്കുന്നവരില്‍ മുടി കൊഴിച്ചില്‍ താരതമ്യേന കുറവായിരിക്കും.

മുട്ട – ജീവകം ബി 12, ബയോട്ടിൻ, മാസ്യം അവയെല്ലാം ആവശ്യമായ തോതിലുള്ള മുട്ട മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്.

Leave A Reply

Your email address will not be published.