ആരോഗ്യത്തിന് പനിക്കൂര്‍ക്ക ഉത്തമ സസ്യം

നാട്ടിലെ കയ്യാല തിട്ടയില്‍ കണ്ടു വരുന്ന സസ്യമാണ് പനിക്കൂര്‍ക്ക. ജലദോഷവും കഫക്കെട്ടും ഉണ്ടാകുമ്പോള്‍ നാട്ടിന്‍പുറത്തുള്ളവര്‍ ആദ്യം ആശ്രയിക്കുന്നത് പനിക്കൂര്‍ക്കയാണ്. ഞൊടിയിടക്കുള്ളില്‍ അസുഖങ്ങളെ മാറ്റാന്‍ പനിക്കൂര്‍ക്കയ്ക്കാവും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കുന്ന പനിക്കൂര്‍ക്ക ചിലയിടങ്ങളില്‍ കഞ്ഞിക്കൂര്‍ക്കയെന്നും അറിയപ്പെടുന്നുണ്ട്. പനീക്കൂര്‍ക്കയില ചൂടാക്കിയശേഷം നീര് കലക്കണ്ടവുമായി ചേര്‍ത്ത് സേവിക്കുന്നതാണ് നാട്ടിന്‍ പുറത്തെ ജലദോഷത്തിനുള്ള ഒറ്റമൂലി. എന്നാല്‍ ജലദോഷത്തിനും കഫക്കെട്ടിനും മാത്രമല്ല നമ്മെ പിന്തുടരുന്ന അനേകം രോഗങ്ങള്‍ക്കുള്ള ഒറ്റമൂലികൂടിയാണ് പനിക്കൂര്‍ക്ക.പലരേയും കീഴടക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ആര്‍ത്രൈറ്റിസ്. ചെറുപ്പക്കാരിലും പ്രായമായവരിലും ഇത്തരം പ്രശനങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിനു പരിഹാരം കാണുന്നതിന് പനിക്കൂര്‍ക്ക ഉത്തമമാണ്. അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്‍കുന്നു. അതുകൊണ്ട് ഒരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ പല പ്രശ്നങ്ങള്‍ക്കും പനിക്കൂര്‍ക്കയിലൂടെ പരിഹാരം കാണാം.

ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നായ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പനിക്കൂര്‍ക്ക പരിഹാരമാണ്. വയറിന്‍റെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാക്കുവാന്‍ പനിക്കൂര്‍ക്ക സഹായിക്കുന്നു. പുരുഷന്മാരിലുണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറും സ്ത്രീകളില്‍ ഉണ്ടാകുന്ന ബ്രീസ്റ്റ് ക്യാന്‍സറും ഇല്ലാതാക്കുന്നതില്‍ മികച്ചതാണ് പനിക്കൂര്‍ക്ക.രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍, കുട്ടികളിലെ കൃമിശല്യം,കണ്ണിന്‍റെ ആരോഗ്യം തുടങ്ങിയവക്കെല്ലാം പനിക്കൂര്‍ക്ക ഒരു ഒറ്റമൂലിയാണ്.

Comments are closed.