ആമസോണ്‍ ചിരട്ട വില്‍പന ട്രോളിന് വിഷയമായപ്പോള്‍

ഇന്നലെ ട്രോളിത്തളര്‍ന്നത് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലെ ചിരട്ട വില്‍പനയാണ്. ട്രോളുകള്‍ കൂടാതെ ട്വിറ്ററിലും ചിരട്ട വില്‍പനയും ചിരട്ടയും ചിരിയ്ക്ക് വക നല്‍കുന്ന കമന്റുകളുടെ പെരുമഴയാണ്. “സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണോ ഈ ചിരട്ട?”, “ഇത് സാധാരണ ചിരട്ടയല്ല അല്‍-ചിരട്ടയാ” എന്നും അഴകിയ രാവണനിലെ ഇന്നസെന്റിന്റെ പ്രതികരണവും എല്ലാം ചേര്‍ന്ന് ആമസോണ്‍ “ചിരട്ട വില്‍പന” ഇന്റര്‍നെറ്റില്‍ പൊടിപൊടിച്ചു. ആമസോണിന്റെ ചിരട്ട ഡെലിവറിയെ കുറിച്ചുള്ള വിവരവും അതിന്റെ താഴെയുള്ള കമന്റിന്റേയും സ്‌ക്രീന്‍ ഷോട്ടെടുത്ത് സീരിയസ് ലി എന്ന് സീരിയസായി ട്വീറ്റ് ചെയ്ത രമാ രാജേശ്വരി എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റിന് മറുപടി നല്‍കാനെത്തിയത് നൂറുകണക്കിനാളുകളാണ്.

Comments are closed.