താലൂക്ക്‌ ആസ്പത്രിയിൽ രാത്രി ചികിത്സാസൗകര്യമില്ല ; ജനങ്ങൾ ബുദ്ധിമുട്ടിൽ

ബേഡഡുക്ക: സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക്‌ ആസ്പത്രി തലത്തിലേക്ക് ഉയർത്തിയിട്ടും രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല. ജനങ്ങൾ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി അഞ്ചുമാസം പിന്നിട്ടിട്ടും രാത്രി ഡോക്ടർ സേവനം ഇല്ലാത്തതിനാൽ ജനം ദുരിതത്തിലാണ്. മലയോരത്തിന് രാത്രി ചികിത്സയ്ക്കായി 45 കിലോമീറ്റർ അകലെയുള്ള കാസർകോട്ടോ കാഞ്ഞങ്ങാട്ടോ എത്തേണ്ട സ്ഥിതിയാണ്. അടിയന്തര ചികിത്സയ്ക്കായി രാത്രിയെത്തുന്നവർ ആസ്പത്രി ജീവനക്കാരുമായി വാക്കേറ്റം നടത്തുന്നതും പതിവാണ്. ജൂലായിലാണ് ഇതിനെ താലൂക്ക് ആസ്പത്രിയാക്കിയത്. കാറഡുക്ക ബ്ലോക്കിലെ കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലേക്കായുള്ള ഏക സാമൂഹികാരോഗ്യകേന്ദ്രമായിരുന്നു ഇത്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ഇതിനെ 2008-ലാണ് സാമൂഹികാരോഗ്യ കേന്ദ്രമാക്കിയത്.

Comments are closed.